Mon. Dec 23rd, 2024
തിരുവനന്തപുരം:

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കുലത്തൊഴിലാണ് താന്‍ പറഞ്ഞതെന്നും അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

തന്റെ പരാമര്‍ശത്തെപ്പറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നുവെന്നും അന്ന് അദ്ദേഹം എതിര്‍ത്തൊന്നും പറഞ്ഞിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

By Divya