വാഷിങ്ടൺ:
പ്രതിപക്ഷ നേതാവിനെ തടവിലാക്കിയ സംഭവത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡമിർ പുടിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ എത്രയും പെട്ടെന്ന് തടവിൽ നിന്ന് മോചിപ്പിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിലെ ആദ്യ സന്ദർശനത്തിനിടെയാണ് റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിൻ സർക്കാറിന്‍റെ നിലപാടിനെതിരെ ബൈഡൻ രംഗത്തെത്തിയത്.
മ്യാൻമറിൽ ഓങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിച്ച സൈനിക നടപടിയേയും ബൈഡൻ വിമർശിച്ചിരുന്നു. മ്യാൻമറിൽ തടവിലാക്കിയ നേതാക്കളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും വാർത്ത വിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടിരുന്നു.