Wed. Jan 22nd, 2025
അയോധ്യയിലെ മുസ്ലിം പള്ളിക്ക് നൽകിയ സ്ഥലത്തിന് അവകാശവാദവുമായി രണ്ട് യുവതികൾ
ന്യു ഡൽഹി:

അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിനു നൽകിയ അഞ്ചേക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഡൽഹി സ്വദേശിനികളായ രണ്ട് സഹോദരിമാർ. ഡൽഹി സ്വദേശിനികളായ റാണി കപൂർ, രമാ റാണി എന്നിവരാണ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

പിതാവ് ഗ്യാൻ ചന്ദ്രയുടെ പേരിലുള്ള 28 ഏക്കറിൽ പെട്ട സ്ഥലമാണ് വഖഫ് ബോർഡിനു കൈമാറിയതെന്ന് ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഈ മാസം എട്ടിനു പരിഗണിക്കും.

https://youtu.be/hbh-fkE5CB4