Mon. Dec 23rd, 2024
കൊച്ചി:

നിയമസഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ട്വന്റി ട്വിന്റി മത്സരിക്കും. മൂന്ന് മുന്നണികളും സമീപിച്ചിരുന്നെങ്കിലും ഒരു മുന്നണികളുടേയും ഭാഗമാകില്ലെന്ന് ട്വന്റി ട്വന്റി അറിയിച്ചു. ജനപിന്തുണ ലഭിച്ചാല്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്ബ് അറിയിച്ചു.

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ ട്വിന്റി ട്വന്റി പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിനായി മൂന്ന് മുന്നണികളും സമീപിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നുമായിരുന്നു സാബു എം ജേക്കബ്ബ് നേരത്തെ അറിയിച്ചിരുന്നത്. മുന്നണികളുമായി ധാരണയുണ്ടാക്കിയാലും ട്വന്റി-ട്വന്റി സ്ഥാനാര്‍ഥിയാകും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

By Divya