Mon. Dec 23rd, 2024
റിയാദ്:

മക്ക, മദീന ഹറമുകളിലും ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമാക്കി. ഹറമില്‍ എത്തുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദേശം വീണ്ടും പുറത്തിറക്കി. സൗദിയിലെ പള്ളികളില്‍ കൊവിഡ് ജാഗ്രതയില്‍ വീഴ്ച സംഭവിക്കുന്നത് കണ്ടെത്തിയതോടെ പ്രോട്ടോക്കോള്‍ പാലിക്കാന്‍ താക്കീത് നല്‍കിയിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കാതെ പള്ളികളില്‍ പെരുമാറുന്നത് പരിശോധനയില്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തും. ദിനംപ്രതി കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇരു ഹറമുകളിലേയും നീക്കം. രാജ്യത്തെ പള്ളികളില്‍ കൊവിഡ് മുന്‍കരുതല്‍ പാലിക്കുന്നതില്‍ വീഴ്ച വരുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ശക്തമാണ് മക്ക മദീന ഹറമിലെ കൊവിഡ് പ്രോട്ടോക്കോള്‍.

By Divya