Mon. Dec 23rd, 2024
യാങ്കൂൺ:

മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെട്ട ഭരണാധികാരിയും നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) നേതാവുമായ ഓങ് സാൻ സൂ ചിക്കെതിരെ വിദേശത്തുനിന്ന് അനധികൃതമായി വാർത്താവിനിമയ ഉപകരണങ്ങൾ കൊണ്ടുവന്നതിന് പട്ടാള ഭരണകൂടം കേസെടുത്തു.

തലസ്ഥാനമായ നെയ്പെഡോയിൽ വീട്ടുതടങ്കലിൽ കഴിയുന്ന സൂചിയുടെ വസതിയിൽ നിന്ന് 6 വിദേശനിർമിത വാക്കിടോക്കികൾ കണ്ടെടുത്തായി പൊലീസ് അറിയിച്ചു. 3 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

By Divya