Wed. Jan 22nd, 2025
വയനാട്:

വയനാട്ടിലെ പരിസ്ഥിതി ലോല വിജ്ഞാപനം ജനദ്രോഹ നടപടിയെന്ന് ബത്തേരി രൂപത. വയനാടിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും വിജ്ഞാപനത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഹിഡൻ അജണ്ടയാണുള്ളതെന്നും ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് പറഞ്ഞു.

വിഷയത്തിൽ കെസിബിസി ഇടപെടുമെന്നും ബിഷപ്പ് പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിധിയെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്

By Divya