Mon. Dec 23rd, 2024
വാഷിങ്ടൻ:

കഴിഞ്ഞ തവണ 600 ഡോളർ സ്റ്റിമുലസ് ചെക്ക് ലഭിച്ച പലർക്കും പുതിയ സ്റ്റിമുലസ് ചെക്ക് (1400 ഡോളർ) നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാർട്ടി. വാർഷിക വരുമാനത്തിന്റെ തുകയിൽ  കുറവു വരുത്തിയാണ് പുതിയ സ്റ്റിമുലസ് ചെക്ക്  വിതരണം ചെയ്യുക.

വ്യക്തിയുടെ വാർഷിക വരുമാനം 50,000 മോ അതിൽ കുറവോ ലഭിക്കുന്നവർക്കും വിവാഹിതരായവർക്ക് 100,000 മോ, അതിൽ കുറവോ ലഭിക്കുന്നവർക്കും കുടുംബ വാർഷിക വരുമാനം 120,000 കുറവോ ലഭിക്കുന്നവർക്കു മാത്രമേ ഇത്തവണ 1400 ഡോളറിന്റെ മുഴുവൻ ചെക്ക് ലഭിക്കുകയെന്നതാണ് ഡമോക്രാറ്റുകൾ സ്വീകരിക്കുവാൻ പോകുന്ന തീരുമാനം. ഡിസംബർ മാസം അവസാനത്തോടെ 600 ഡോളർ ലഭിച്ച എല്ലാവർക്കും 1400 ഡോളർ ലഭിക്കുമെന്നാണ് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

By Divya