ഷാര്‍ജ:
ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി (സേവ) അല്‍ സുയൂഹിലെ ഒന്‍പത് പ്രദേശങ്ങളില്‍ പ്രകൃതി വാതക ശൃംഖലയുടെ വിപുലീകരണം പൂര്‍ത്തിയാക്കി. ഈ മേഖലക്ക് 200 കിലോമീറ്റര്‍ ദൂരമുണ്ട്.അല്‍ റഹ്മാനിയ സ്റ്റേഷന് മുതല്‍ മുവൈല കൊമേഴ്സ്യല്‍ ഏരിയ വരെ 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തന്ത്രപ്രധാനമായ ലൈന്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സേവ.
അടിസ്ഥാന സുരക്ഷ പദ്ധതികളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും ഷാര്‍ജ എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് മാന്യമായ ജീവിതം പ്രദാനം ചെയ്യുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും താമസക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും പ്രകൃതിവാതകം ബദല്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.