Wed. Jan 22nd, 2025
ദുബായ്:

വാട്‌സാപ്പ് വഴി പരിചയപ്പെട്ട് വിദേശി പൈലറ്റിനെ വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് പണം തട്ടിയെടുത്തു. കേസില്‍ നൈജീരിയക്കാരനായ പ്രതിക്ക് ദുബൈ പ്രാഥമിക കോടതി മൂന്നുവര്‍ഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 47കാരനായ കാനഡ സ്വദേശിയായ പൈലറ്റിനെ 26കാരനായ പ്രതിയും തട്ടിപ്പ് സംഘത്തിലെ സ്ത്രീ കൂട്ടാളികളും ചേര്‍ന്ന് വാട്‌സാപ്പ് സന്ദേശങ്ങള്‍ വഴി പ്രലോഭിപ്പിക്കുകയായിരുന്നു. അമേരിക്കന്‍ ടൂറിസ്റ്റ് എന്ന വ്യാജേന പൈലറ്റിനോട് സംസാരിച്ചത് തട്ടിപ്പ് സംഘത്തിലെ യുവതിയായിരുന്നു. ഈ യുവതിയെ കാണാന്‍ വേണ്ടി ബര്‍ ദുബൈയിലെത്തിയപ്പോഴാണ് പൈലറ്റ് ആക്രമിക്കപ്പെട്ടത്

By Divya