Fri. Apr 11th, 2025
ദില്ലി​:

പത്ത് മാസത്തിന് ശേഷം ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിസാ സ്റ്റാമ്പിങ് പുനഃരാരംഭിച്ചു. ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിങ്​ മാത്രമാണ് നിലവിൽ നടന്നുവന്നിരുന്നത്.ദില്ലിയിലെ സൗദി റോയൽ എംബസിയിൽ എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിങ് തുടങ്ങിയിട്ടുണ്ട്.

സൗദിയിൽ തൊഴിൽ തേടുന്നവർക്ക് സന്തോഷം നൽകുന്നതാണ് വിസാ സ്റ്റാമ്പിങ് പുനഃരാരംഭിച്ച നടപടി. കൊവിഡ് കാലത്ത് ജോലി നഷ്ടമായി മടങ്ങിവന്ന പ്രവാസികളില്‍ പലരും പുതിയ വിസകളില്‍ മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ വിസാ സ്റ്റാമ്പിങ് നടക്കാതിരുന്നത് ഇവര്‍ക്ക് തടസമായിരുന്നു.

By Divya