ന്യൂഡൽഹി:
കർഷക സമരം പാർലമെന്‍റിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്രസർക്കാർ.
രാജ്യസഭയിലായിരിക്കും ഇതു സംബന്ധിച്ച ചർച്ച നടക്കുക. ഇത് 15 മണിക്കൂർ നീണ്ടു
നിൽക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട് ദിവസത്തേക്ക് റദ്ദാക്കി.16 പ്രതിപക്ഷ പാർട്ടികൾ കർഷകസമരത്തിൽ ചർച്ച വേണമെന്ന ആവശ്യംകേന്ദ്രസർക്കാറിന് മുമ്പാകെ ഉന്നയിച്ചിരുന്നു.
അഞ്ച് മണിക്കൂർ ചർച്ച വേണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. എന്നാൽ, കേന്ദ്രസർക്കാർ 15 മണിക്കൂർ ചർച്ചക്ക് അനുവദിക്കുകയായിരുന്നു.
സർക്കാർ അനുവദിക്കുകയാണെങ്കിൽ കർഷകസമരം പാർലമെന്‍റിൽ ചർച്ച ചെയ്യാമെന്ന്
പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. തുടർന്ന് പാർലമെന്റ്കാര്യ
വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചു.