Mon. Dec 23rd, 2024

സംവിധായകൻ രഞ്‍ജിത്തിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാധവി എന്നാണ് സിനിമയുടെ പേര്. നമിത പ്രമോദ് ആണ് നായിക. ശ്രീലക്ഷ്‍മിയും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. രഞ്‍ജിത് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സിനിമ വൈകാതെ പ്രദര്‍ശനത്തിന് എത്തും.

‘മാധവി’ എന്ന് പേരിട്ട ആ ഹ്രസ്വചിത്രം വൈകാതെ നിങ്ങളുടെ കണ്ണുകൾക്ക് മുമ്പിലേക്ക് എത്തിക്കുവാൻ കഴിയുമെന്ന് രഞ്‍ജിത് പറയുന്നു.സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് ‘മാധവി’ സംഭവിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചപ്പോൾ അതൊരു ഫീച്ചർ ഫിലിം ആണോ എന്ന് പലർക്കും സംശയം തോന്നിയിരുന്നു. അല്ല. അത് 37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് എന്നാണ് രഞ്‍ജിത് സിനിമയെകുറിച്ച് പറയുന്നത്.

By Divya