Sat. Apr 20th, 2024
ജി​ദ്ദ:

സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​നി ഓൺ​ലൈ​ൻ ഉ​പ​ഭോ​ക്തൃ ​സേ​വ​ന ജോ​ലിക​ൾ സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്കു​​ മാ​ത്രം. ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഈ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ്ര​ക്രി​യ പൂ​ർ​ത്തീ​ക​രി​ക്കുക. ഇ​തു​സം​ബ​ന്ധി​ച്ച്​​​ സൗ​ദി മാ​ന​വ​വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സന മ​ന്ത്രി എ​ൻ​ജി.അ​ഹ്​​മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​രാ​ജി​ഹി ഉ​ത്ത​ര​വി​ട്ടു.

ഫോ​ൺ, ഇ-​മെ​യി​ൽ, ചാ​റ്റി​ങ്, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നി​വ​യി​ലൂ​ടെ ഓ​ൺ​ലൈ​ൻ ഉ​പ​ഭോ​ക്തൃ സേ​വ​നം ന​ൽ​കു​ന്ന കാ​ൾ സെൻറ​റു​ക​ളി​ലെ എ​ല്ലാ തൊ​ഴി​ലു​ക​ളും സ്വ​ദേ​ശി​വ​ത്​​ക ര​ണ പ​രി​ധി​യി​ൽ വ​രും. സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക​യും സാ​മ്പ​ത്തി​ക വ​രു​മാ​നം ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ക​യു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

By Divya