Mon. Dec 23rd, 2024
ന്യൂദല്‍ഹി:

കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ ദല്‍ഹി അതിര്‍ത്തിയില്‍ ബാരിക്കേഡുകളും മതിലുകളും തീര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബാരിക്കേഡുകള്‍ക്കും മതിലുകള്‍ക്കും പകരം പാലങ്ങള്‍ പണിയൂ എന്നാണ് രാഹുല്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാരിനോട് ഒരു കാര്യം പറയാനുണ്ട്. പാലങ്ങളാണ് രാജ്യത്തിന് വേണ്ടത്, ബാരിക്കേഡും മതിലുകളുമല്ല രാഹുല്‍ ട്വീറ്റ് ചെയ്തു.

By Divya