Mon. Dec 23rd, 2024
മോസ്കോ:

റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ (44) മൂന്നര വർഷം തടവിനു ശിക്ഷിച്ചു. മറ്റൊരു കേസിൽ പരോൾ വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ചാണു കോടതി നടപടി.

രാസായുധ ആക്രമണത്തിൽനിന്നു തലനാഴിരയ്ക്കു രക്ഷപ്പെട്ട നവൽനി, ജർമനിയിൽ 5 മാസം നീണ്ട ചികിത്സയ്ക്കൊടുവിൽ കഴിഞ്ഞ മാസം 17നാണു റഷ്യയിൽ തിരിച്ചെത്തിയത്. വിമാനമിറങ്ങിയ ഉടൻ അറസ്റ്റിലാകുകയായിരുന്നു. നവൽനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു റഷ്യയിലെങ്ങും പ്രക്ഷോഭം പടരുന്നതിനിടെയാണു കോടതി വിധി.

By Divya