Sun. Jan 19th, 2025
റിയാദ്:

രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് എക്സിറ്റ് റീ എൻട്രി വീസ തൊഴിലുടമയുടെ അബ്ഷിർ അല്ലെങ്കിൽ മുഖീം വഴി ഓൺലൈനായി പുതുക്കാനും തിയതി നീട്ടാനും കഴിയുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി. രാജ്യാന്തര വിമാന സർവീസുകൾ ഇനിയും പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ അവധിയിയിൽ പോയ പ്രവാസികൾ പത്തു മാസത്തിലേറെയായി രാജ്യത്തിന് പുറത്ത് തങ്ങേണ്ടി വന്നതിനാൽ, രേഖകൾ പുതുക്കാൻ കഴിയുമോ എന്ന ചോദ്യത്തിനാണ് ജവാസാത്ത് വ്യക്തത നൽകിയത്.
വീസ കാലാവധി തീർന്ന് ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങിയവർ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കണമെന്നും സൗദി പാസ്പോർട്ട് വിഭാഗം പറഞ്ഞു. 2020 മാർച്ച് മുതലാണ് കോവിഡ് വൈറസ് വ്യാപിച്ചതിനെ തുടർന്ന് രാജ്യാന്തര സർവീസുകൾ രാജ്യം നിർത്തിവച്ചത്.

By Divya