തിരുവനന്തപുരം:
കൊവിഡ് ബാധിതരെ കണ്ടെത്താൻ കൂടുതൽ കൃത്യതയുള്ള ആർടിപിസിആർ പരിശോധന വർധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ ആന്റിജൻ പരിശോധന മതിയെന്ന് ആരോഗ്യവകുപ്പ്.
ആന്റിജൻ പരിശോധനയ്ക്കു കൃത്യത കുറവാണെന്ന് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരുടെ സംഘടനകളും അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് ആർടിപിസിആർ പരിശോധനയിൽ കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. പ്രതിദിനം ഒരു ലക്ഷം പേരെ പരിശോധിക്കുമെന്നും ഇതിൽ 75% പേരെയും ആർടിപിസിആറിനു വിധേയമാക്കുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ആരോഗ്യവകുപ്പ് പുറത്തിറക്കിയ അവലോകന റിപ്പോർട്ടിലാണ് ആന്റിജനാണു മെച്ചമെന്ന് അഭിപ്രായപ്പെടുന്നത്