Wed. Jan 22nd, 2025
തിരുവനന്തപുരം:

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിയമപോരാട്ടം തുടരുമെന്ന് അച്ഛന്‍ ഉണ്ണി. ബാലഭാസ്‌കറിന്റെ മരണം അപകടം തന്നെയാണെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. കേസില്‍ നിയമ പോരാട്ടം തുടരുമെന്നും അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും അച്ഛന്‍ ഉണ്ണി പറഞ്ഞു.

സുപ്രീം കോടതി വരെ പോകും. സിബിഐ സംഘം പല വശങ്ങളും അന്വേഷിച്ചില്ലെന്ന് വേണം മനസിലാക്കാന്‍. മറ്റൊരു സംഘത്തെ അന്വേഷണം ഏല്‍പിക്കണമെന്ന് ആവശ്യപ്പെടും. ഏറെ പ്രതീക്ഷയോടെയാണ് സിബിഐ അന്വേഷണത്തെ കണ്ടത്. അവരുടെ കണ്ടെത്തല്‍ ഇങ്ങനെയായത് ദു:ഖകരമെന്നും അദ്ദേഹം പറഞ്ഞു അദ്ദേഹം പറഞ്ഞു.

By Divya