Wed. Jan 22nd, 2025
ന്യൂയോര്‍ക്ക്:

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആമസോണ്‍ സിഇഒ സ്ഥാനമൊഴിയും എന്ന വാര്‍ത്ത അപ്രതീക്ഷിതമായാണ് ലോകം കേട്ടത്. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനമേറ്റെടുക്കാനാണ് ജെഫ് ബെസോസിന്‍റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെസോസിന് പകരം ആമസോൺ വെബ് സർവീസിന്‍റെ ചുമതലയിലുള്ള ആൻഡി ജാസി ആണ് കമ്പനിയുടെ പുതിയ സിഇഒ ആവുക.

1995ൽ കമ്പനി സ്ഥാപിച്ചത് മുതൽ ബെസോസ് ആണ് സിഇഒ സ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നാണ് മാറ്റം.അതേ സമയം പുതുതായി സിഇഒയായി ആ സ്ഥാനത്തേക്ക് വരുന്ന ആൻഡി ജാസി ശരിക്കും ബെസോസിന്‍റെ ‘നിഴല്‍’ എന്നാണ് ബിസിനസ് രംഗത്ത് അറിയപ്പെടുന്നത്.

By Divya