Sun. May 5th, 2024
കൊച്ചി:

മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള 1760 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാത 66 വീതി കൂട്ടി ആറുവരിയാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിന് ദേശീയ പാത വികസനത്തിനായുള്ള വന്‍ പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. കാസര്‍കോട് നിന്നും പൊന്നാനി വഴി ഇടപ്പള്ളിയിലെത്തുന്ന ദേശീയ പാത 66ന്‍റെ വികസനമാണ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നടപ്പാക്കുന്നത്.

മുംബൈ കന്യാകുമാരി സാമ്പത്തിക ഇടനാഴിയെന്ന് വിശേഷിപ്പിക്കുന്ന ഈ പാത പൂര്‍ത്തിയാകുന്നതോടെ വലിയ മാറ്റം കേരളത്തിന്‍റെ ഗതാഗത മേഖലയിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

By Divya