Tue. Jul 29th, 2025 8:03:44 PM
ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’: രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് പാർട്ടി പത്രത്തിൽ അച്ചടിച്ച് വന്നത് വിവാദമായതിന് പിന്നാലെയാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ നേരത്തെ കെപിസിസി നേതൃത്വം വീക്ഷണം മാനേജ്മെൻ്റിനോട് വിശദീകരണം തേടിയിരുന്നു.

സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും എന്നാൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും വീക്ഷണം എംഡിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജെയ്സൺ ജോസഫ് പറഞ്ഞു പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയ മാനേജ്മെൻ്റ്, കാസർഗോഡ് ബ്യൂറോയിലെ രണ്ട് പേരെ സസ്പെൻഡ് ചെയ്തു

https://youtu.be/OQdQ0eykfjM