Wed. Jan 22nd, 2025
ന്യൂദല്‍ഹി:

കേന്ദ്രത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് കേന്ദ്രത്തിന്റേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് നിങ്ങളുടെ ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ബിജെപി സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്, ബജറ്റിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

By Divya