Thu. Jan 23rd, 2025
വത്തിക്കാൻ സിറ്റി

മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായി ആഗോള ദിനാചരണം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. ജൂലൈയിലെ നാലാം ഞായറാഴ്ചയായിരിക്കും വയോധികരെ ആദരിക്കാനായി ഈ ദിനം ആചരിക്കുക.

അറിവിന്റെയും അനുഭവത്തിന്റെയും ഉറവിടമായി വയോധികരെ കാണണമെന്നും പ്രയോജനരഹിതരെന്നു കണ്ട് അവർ പുറത്താക്കപ്പെടരുതെന്നും മാർപാപ്പ അഭ്യർഥിച്ചു. ദൈവത്തിന്റെ ദാനങ്ങളെ വാഴ്ത്തുകയും ജനതയുടെ വേരുകളെ ഉറപ്പിക്കുകയും ചെയ്യുന്നവരാണ് വയോധികരെന്നും അവരുടെ ശബ്ദം വിലപ്പെട്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.യുവാക്കൾക്കായും പാവങ്ങൾക്കായും സമാധാനത്തിനായും കത്തോലിക്കാ സഭ ആഗോളതലത്തിൽ ദിനാചരണം നടത്തുന്നുണ്ട്.

By Divya