Sat. Nov 23rd, 2024
റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്: ഗൾഫ് വാർത്തകൾ
സൗദി:

സൗദിയിൽ നിന്നും എക്സിറ്റ് റീ എൻട്രി വിസയിൽ പോയവർ നിശ്ചിത സമയത്തിനകം അത് പുതുക്കിയില്ലെങ്കിൽ യാത്രാ വിലക്കുണ്ടാകുമെന്ന് പാസ്പോർട്ട് വിഭാഗം. റീ എൻട്രി പുതുക്കാത്തവർക്ക് മൂന്നു വർഷത്തേക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തുക. എന്നാൽ സ്വന്തം സ്പോൺസർക്ക് കീഴിൽ മറ്റൊരു വിസയിൽ വരാനായാൽ വിലക്ക് ബാധകമാകില്ല.

സൗദിയിൽ നിന്നും വെക്കേഷന് നാട്ടിൽ പോകാൻ വേണ്ടിയുള്ളതാണ് എക്‌സിറ്റ്-റീ എന്‍ട്രി വിസ. ഇത് നാട്ടിൽ പോകുന്ന സമയത്ത് തന്നെ ഒരു വർഷത്തേക്ക് വരെ ഇഷ്യൂ ചെയ്യാം. കൊവിഡ് സാഹചര്യത്തിലും മറ്റും നാട്ടിൽ പോയ പലരും രണ്ടോ മൂന്നോ മാസത്തേക്കാണ് റീ എൻട്രി എക്സിറ്റ് വിസ എടുക്കാറ്. ഈ സമയത്തിനകം പ്രവാസികൾ സൗദികൾ തിരിച്ചെത്തണം. സാധിക്കാത്തവർക്ക് റീ എൻട്രി വിസ നീട്ടാം.

By Divya