Mon. Dec 23rd, 2024
Kani and Rihanna

കൊച്ചി:

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണ ചടങ്ങില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ കനി കുസൃതി ഒരു റെഡ് ലിപ്സ്റ്റിക്കിട്ടിരുന്നു. എന്നാൽ ഇതിനെ ചിലർ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരുന്നു.

മുൻപ് ഒരു മാഗസിന്റെ കവർ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടിന് ശേഷം തന്നെ വെളുപ്പിച്ചതിന്റെ പേരിൽ കനി രംഗത്തെത്തിയത് ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.  “അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ? എന്നായിരുന്നു സോഷ്യല്‍ മൂഡിയിലൂടെ ചിലര്‍ ചോദിച്ചത്.

എന്നാല്‍ ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട് കൂടിയായിരുന്നെന്ന് വ്യക്തമാക്കുകയാണ് കനി. ലോക പ്രശസ്തയായ പോപ്പ് ഗായിക  റിഹാനയുടെ ഫെന്റിബ്യൂട്ടീ എന്ന ബ്രാന്റിലെ യൂണിവേഴ്‌സല്‍ റെഡ് ലിപ്സ്റ്റിക്കാണ് കനി ചടങ്ങിന് വരുമ്പോൾ ഉപയോഗിച്ചത്.

https://www.youtube.com/watch?v=RT3SzrhHQSw

കറുത്ത നിറമുള്ള തൊലിയുള്ളവര്‍ക്ക് ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഇണങ്ങില്ലെന്ന പറച്ചിലുകള്‍ക്കെതിരെയാണ് റിഹാനയുടെ ചുവന്ന ലിപ്സ്റ്റിക്ക് ഉണ്ടാക്കിയിട്ടുള്ളതെന്നും അതുകൊണ്ടാണ് ആ ലിപ്സ്റ്റിക്ക് തന്നെ താന്‍ തിരഞ്ഞെടുത്തതെന്നും കനി പറയുന്നു.

“അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ? എന്ന മലയാളി ചോദ്യത്തിന്.. അറിഞ്ഞുകൊണ്ട്‌ തന്നെയാണ് ലോക പ്രശസ്തയായ ‘റിയാന’ എന്ന സിംഗർ, സോങ്ങ് റൈറ്ററുടെ ‘ഫെന്‍റിബ്യൂട്ടി’ ബ്രാൻറിലെ ‘യൂണിവേഴ്സൽ റെഡ്‌ ലിപ്സ്റ്റിക്’‌ ഇട്ട്‌ പോയത്‌.” ആ ‘റെഡ്‌ ലിപ്സ്റ്റിക്‌’ എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർത്ഥ്മായി അറിയാൻ അഗ്രഹിക്കുന്നവർ വായിച്ചു മനസ്സിലാക്കുക എന്ന മുഖവുരയോടെ ഒരു വാര്‍ത്താ ലിങ്കും കനി പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/KaniKusrutiOfficial/posts/255784819250776

By Binsha Das

Digital Journalist at Woke Malayalam