Mon. Dec 23rd, 2024
ഇറാന്‍:

ആണവ കരാറിൽ തുടർ ചർച്ചകൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ വെട്ടിലായി. സൗദി അറേബ്യയെ കൂടി ഉൾപ്പെടുത്തി ലോകശക്തികളുമായി ആണവ കരാർ ചർച്ച ചെയ്യണമെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ആവശ്യവും ഇറാൻ തള്ളി. ഇതോടെ ഇറാനുമായി ചർച്ച നടത്തി പുതിയ കരാർ എന്ന ബൈഡൻ ഭരണകൂട നീക്കവും പാളി.

പുതിയ ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാര്യത്തിൽ മാറ്റം സാധ്യമല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബദെ അറിയിച്ചു. 2015ലെ ആണവ കരാർ ഐക്യരാഷ്ട്ര സുരക്ഷാസമിതി അംഗീകരിച്ചതാണ്. കരാർ അന്തിമമാണെന്നും അതുമായി ബന്ധപ്പെട്ട കക്ഷികളിൽ മാറ്റത്തിന് സാധ്യമല്ലെന്നും ഇറാൻ വ്യക്തമാക്കി.

By Divya