Wed. Jan 22nd, 2025
കൊച്ചി:

സർവകലാശാല വിദ്യാർത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ നവകേരളം-യുവകേരളം കൊച്ചിയിൽ തുടങ്ങി. കുസാറ്റിൽ നടന്ന പരിപാടിയിൽ അഞ്ച് സർവ്വകലാശാലയിലെ തെരഞ്ഞെടുത്ത 200 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ  മേഖലയിൽ കൂടുതൽ  മികവിന്‍റെ കേന്ദ്രങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പഠനത്തോടൊപ്പം ജോലി പരിചയം, കോഴ്സുകളുടെ കാലാനുസൃതമായ പരിഷ്‍കാരം, പരീക്ഷാ കലണ്ടറിന്‍റെ ഏകീകരണം, ട്രാൻസ്ജെന്‍റർ സമൂഹത്തെയും അധ്യാപക ശ്രേണിയിലേക്ക് ഉയർത്തൽ അങ്ങനെ നിരവധിയായ നിർദ്ദേശങ്ങളായിരുന്നു  മുഖ്യമന്ത്രിയ്ക്ക് മുന്നിൽ വിദ്യാർത്ഥികൾ ഉന്നയിച്ചത്. എല്ലാം കുറിച്ചെടുത്ത മുഖ്യമന്ത്രി പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പും നൽകി.

By Divya