Mon. Dec 23rd, 2024
ബാഴ്‌സലോണ:

സ്‌പാനിഷ് ലീഗിൽ ബാഴ്സലോണയ്‌ക്ക് ജയം. അത്‍ലറ്റിക് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സ തകർത്തത്. ഇരുപതാം മിനുറ്റിൽ മെസിയും 74-ാം മിനുറ്റിൽ ഗ്രീസ്മാനും ബാഴ്സക്കായി ഗോൾ നേടി. ജോർഡി ആൽബയുടെ സെൽഫ് ഗോളാണ് അത്‍ലറ്റിക് ക്ലബിന് ആശ്വാസമായത്. പന്ത്രണ്ടാം ജയത്തോടെ 40 പോയിന്റുമായി ബാഴ്സലോണ ലീഗിൽ റയലിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയർന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷ നിലനിർത്തി നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ. ഇരുപത്തിയൊന്നാം റൗണ്ട് മത്സരത്തിൽ ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളിന് വെസ്റ്റ് ഹാമിനെ തോൽപിച്ചു. മുഹമ്മദ് സലായുടെ ഇരട്ടഗോൾ മികവിലാണ് ലിവർപൂളിന്റെ ജയം. ജോർജിനോ വൈനാൾഡമാണ് ലിവർപുളിന്റെ മൂന്നാം ഗോൾ നേടിയത്. 57, 68 മിനിറ്റുകളിലായിരുന്നു സലായുടെ ഗോളുകൾ.

By Divya