Mon. Dec 23rd, 2024
ന്യൂഡൽഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ഏറ്റവും മോശമായ അവസ്ഥയിലേക്ക്​ എത്തിയെന്ന്​ സർവേഫലം. ഐഎഎൻഎസ്​-സി വോട്ടർ ബജറ്റ്​ ട്രാക്കർ നടത്തിയ സർവേയിലാണ്​ കണ്ടെത്തൽ​.

സർവേയിൽ പ​ങ്കെടുത്ത 46.4 ശതമാനം പേരും മോദി ഭരണത്തിൽ സമ്പദ്​വ്യവസ്ഥയുടെ പ്രവർത്തനം പ്രതീക്ഷിച്ചതിലും മോശമായെന്നാണ്​ അഭിപ്രായപ്പെട്ടത്​. 31.7 ശതമാനം ആളുകൾ പ്രവർത്തനം പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടുവെന്നും പറഞ്ഞു.

By Divya