Wed. Jan 22nd, 2025

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി.
  • ബിജെപി എംഎൽഎ കേന്ദ്രസർക്കാരിന് എതിരായ നിലപാട് സ്വീകരിച്ചുവെന്ന വാർത്ത വിവാദമായതോടെ താൻ  പ്രമേയത്തെ അനുകൂലിച്ചു എന്ന  വാർത്ത നിഷേധിച്ച് ഒ രാജഗോപാല്‍ എംഎല്‍എ.
  • കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന്  ബാധിച്ചു.
  • യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
  • ജനിതക മാറ്റം വന്ന വൈറസ് ബാധിച്ച് രാജ്യത്ത് ഏഴുപേര്‍ കൂടി ചികിത്സയില്‍.
  • കൊവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടൻ അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമനി.
  • സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
  • കൊച്ചിയുടെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന് നടക്കും.
  • ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ ആത്മഹത്യ ചെയ്ത ഞെട്ടിക്കുന്ന സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. 
  • കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും അയൽക്കാർ താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു.
  • ദേശീയപാതയിൽ കുതിരാനിൽ വലിയ വാഹനാപകടം. ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.
  • കൊവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് നടപ്പിലാക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍.
  • പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്.

https://www.youtube.com/watch?v=7tQo9YFoynY

By Athira Sreekumar

Digital Journalist at Woke Malayalam