പാലക്കാട്:
ചെയർമാൻ സ്ഥാനാർത്ഥിക്കുള്ള വോട്ടെടുപ്പിനിടെ പാലക്കാട് നഗരസഭയിൽ വൻ തർക്കം. മൂന്നാം വാർഡിൽ ജയിച്ച ബിജെപി കൗൺസിലർ എൽഡിഎഫിന് വോട്ട് ചെയ്തതാണ് വലിയ തർക്കത്തിന് ഇടയാക്കിയത്. വോട്ട് മാറിപ്പോയതാണെന്നും ബാലറ്റ് തിരിച്ചെടുക്കാനുള്ള അധികാരം ഉണ്ടെന്നും ബിജെപി കൗൺസിലർ വി നടേശൻ പറഞ്ഞതോടെ തർക്കം രൂക്ഷമായത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം വരണാധികാരിക്ക് കൈമാറി കഴിഞ്ഞാൽ പിൻവലിക്കാൻ സാധിക്കില്ലെന്നും ആ വോട്ട് അസാധുവാണെന്നും യുഡിഎഫും എൽഡിഎഫും ചൂണ്ടിക്കാട്ടി. എന്നാൽ ബിജെപി ഇത് അംഗീകരിക്കാൻ തയ്യാറായി. തുടർന്ന് ബിജെ പി അംഗം വോട്ടുചെയ്തതിനു ശേഷം ബാലറ്റ് തിരിച്ചു വാങ്ങി, ഇതോടെ വോട്ട് അസാധുവായതായി വരണാധികാരി പ്രഖ്യാപിച്ചു.
പാലക്കാട് നഗരസഭയിലെ ആകെയുള്ള 52 ഡിവിഷനുകളിൽ ബിജെപിക്ക് 28 വോട്ടുകളാണ് ഉള്ളത്. കേവലഭൂരിപക്ഷത്തിനു വേണ്ട 27 സീറ്റുകളിൽ ഒരണ്ണം അധികം നേടിയാണ് ബിജെപി പാലക്കാട് നഗരസഭയിൽ ഇത്തവണ വിജയം സ്വന്തമാക്കിയത്.
https://www.youtube.com/watch?v=OiVa7B8EzY8