കോഴിക്കോട്:
കൊവിഡിന് പിന്നാലെ കേരളത്തെ ആശങ്കാലയിലാഴ്ത്തിയ ഷിഗെല്ല രോഗം കൂടുതലായി വ്യാപിക്കുന്നു. കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ കല്ലമ്പാറയിലെ ഒന്നര വയസുകാരന് ഇന്ന് രോഗം സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുൻപ് കുട്ടിയെ കഠിനമായ വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.
എന്നാൽ ഷിഗെല്ല ബാധയിൽ ആശങ്ക വേണ്ടെന്നും രോഗം നിയന്ത്രവിധേയമാണെന്നും കോഴിക്കോട് ഡിഎംഒ ഡോ: ജയശ്രീ പറഞ്ഞു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ് ആദ്യം ഷിഗെല്ല സ്ഥിരീകരിച്ചത്. ജില്ലയിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.
https://www.youtube.com/watch?v=qnLh1b-TwD8