ഇന്നത്തെ പ്രധാന വാർത്തകൾ:
- നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31ന് വിളിച്ചു ചേർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
- സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസംകൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
- കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫെന്ന അബ്ദുൾ റഹ്മാന്റെ കൊലപാതകത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ.
- കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
- സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടി ലക്ഷ്യമിട്ടാണിത്.
- കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എം ശിവശങ്കരിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.
- ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരേ കടുത്ത വിമര്‍ശനവുമായി യൂത്ത്‌ലീഗ്.
- വാഗമണ്ണിലെ റിസോർട്ടിൽ നിശാപാർട്ടിക്കിടെ നടന്ന പോലീസ് റെയ്ഡിൽ ലഹരിവസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം സിനിമാ സീരിയൽ മേഖലയിലേക്കും.
- സംസ്ഥാന ബിജെപിയിലുള്ള തര്‍ക്കം പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
- കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.
- കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾക്ക് സർക്കാർ കത്തയച്ചു.
- പശ്ചിമബംഗാളിൽ കോൺഗ്രസ് – ഇടതു സഖ്യം ഉറപ്പായി. കോൺഗ്രസ് ഹൈക്കമാൻഡ് സഖ്യം അംഗീകരിച്ചു.
- മുസഫർ നഗർ കലാപത്തിൽ ബിജെപി എംഎൽഎമാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നു.
- ഫെബ്രുവരി 12 മുതല്‍ 19 വരെ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ‘ഇന്ത്യന്‍ സിനിമ നൗ’, ‘മലയാളം സിനിമ ടുഡേ’ വിഭാഗങ്ങള്‍ പ്രഖ്യാപിച്ചു.
- ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയതായി രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്താൻ ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനം.
https://www.youtube.com/watch?v=kt89eEBCaos