Tue. Nov 5th, 2024

 

കോഴിക്കോട്:

ഉത്തർ പ്രദേശിലെ ഹാഥ്റസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി കുടുംബം. ഈ ആവശ്യം ഉന്നയിച്ച് ജനുവരി ആദ്യ വാരം കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് പറഞ്ഞു.

യുപി പൊലീസ് പറയുന്നത് കള്ളമാണെന്ന്. സിദ്ദീഖ് കോടികളുടെ ഇടപാട് നടത്തിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്. സിദ്ധീഖിന്റെ ബാങ്ക് അക്കൗണ്ടിൽ പണമുണ്ടോയെന്ന് ആദ്യം പരിശോധിക്കട്ടെ. ഹാഥ്റസിലേക്ക് പോകാൻ സിപിഎം നേതാക്കൾ ആവശ്യപ്പെട്ടുവെന്ന് മൊഴി നൽകാൻ യുപി പൊലീസ് സിദ്ധീഖ് കാപ്പനെ പ്രേരിപ്പിച്ചുവെന്നും റെയ്ഹാനത്ത് പറയുന്നു.

മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവമായതിനാൽ ഇടപെടാനാവില്ലെന്നാണ് കേരള പൊലീസിന്റെ വിശദീകരണം. സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് അല്ല. ഒരു രാഷ്ടീയ പാർട്ടിയുമായും പ്രത്യേകിച്ച് മമതയില്ല. സിദ്ദീഖ് കാപ്പൻ മാധ്യമപ്രവർത്തകൻ മാത്രമാണ്. സുപ്രീം കോടതിയിലാണ് ഇനി പ്രതീക്ഷ.  മൂന്ന് മക്കളും പ്രായമായ അമ്മയുമാണ് ഉള്ളത്. യുപി പൊലീസ് ഓരോ പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നു, എല്ലാം കളവാണ് എന്നും ഭാര്യ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

https://www.youtube.com/watch?v=cwAA07WUOPk

By Athira Sreekumar

Digital Journalist at Woke Malayalam