Mon. Dec 23rd, 2024
Kerala government decides to open bars

 

തിരുവനന്തപുരം:

നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാൻ അനുമതി. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകള്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും.

കൊവിഡിനെ തുടർന്ന് ബാറുകൾ അടച്ചിരിന്നുങ്കിലും ബെവ്‌കോ ആപ്പ് വഴിയും ബാറുകൾ വഴിയും ടോക്കൺ വഴി മദ്യം മുൻപ് തന്നെ നൽകി വന്നിരുന്നു. ഡിസംബര്‍ അവസാനം ബാറുകൾ തുറക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. 

https://www.youtube.com/watch?v=3sD9bWrj-XU

By Athira Sreekumar

Digital Journalist at Woke Malayalam