Mon. Dec 23rd, 2024
actress abusers in mall not caught by police yet

 

കൊച്ചി:

യുവനടിയെ മാളിൽ അപമാനിച്ച കേസിലെ പ്രതികൾ അവരുടെ പേര് വിവരങ്ങൾ സെക്യൂരിറ്റിക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ ഇരുവരും പോയതും വന്നതും മെട്രോ വഴിയാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. മറ്റൊരാളുടെ കൂടെ വന്നതാണ് എന്ന വ്യാജേന ഇരുവരും മാളിലേക്ക് കടക്കുകയായിരുന്നു. ഷോപ്പിംഗ് സെന്ററിൽ നിന്ന് ഇവർ ഒന്നും വാങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

നടിയെ അക്രമിച്ച ശേഷം ഇരുവരും തിരിച്ച് മെട്രോയിൽ തന്നെ കയറി മുട്ടത്തേക്കാണ് മടങ്ങിയത്. ഇരുവരെയും പിടികൂടാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. അതേസമയം കേസിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ ഇന്ന് നടിയിൽ നിന്ന് തെളിവെടുപ്പ് നടത്തും.

https://www.youtube.com/watch?v=tMaapdENssg

By Athira Sreekumar

Digital Journalist at Woke Malayalam