Thu. Mar 28th, 2024
Mullappally Ramachandran claims whole responsibility for election failure

 

ഇന്നത്തെ പ്രധാന വാർത്തകൾ:

    • തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ വളഞ്ഞിട്ടാക്രമിക്കാനുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
    • മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബർ 22 മുതൽ തുടങ്ങാനാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്‍റെ തീരുമാനം.
    • കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചു.
    • ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ യു​വ​ന​ടി​യെ യു​വാ​ക്ക​ൾ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ന​ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. വീ​ട്ടി​ലെ​ത്തി​യാ​ണ് പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​ത്.
    • കേരളത്തില്‍ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
    • സംസ്ഥാന നഴ്‌സിങ് കൗണ്‍സിലില്‍ വന്‍ക്രമക്കേട് നടന്നുവെന്ന് ഔഡിറ്റ് റിപ്പോര്‍ട്ട്.
    • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ പത്തു കോടി രൂപ  തിരികെ നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്.
    • കേരളത്തിലെ സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ധരിപ്പിച്ചതായും മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.
    • കൊടുവള്ളി നഗരസഭയിലെ സിപിഎമ്മിന്റെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു.
    • കൊവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി  കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
    • ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ഹാത്രസ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
    • പ്രതിപക്ഷ കക്ഷികള്‍ കര്‍ഷകരെ തോക്കുകാട്ടി ഭയപ്പെടുത്തി സമരത്തിനിറക്കുന്നുവെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി.
    • കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്  കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ നിന്നുളള കർഷകരും.
    • മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ പുരസ്കാരം ജർമൻ ഫുട്ബോ‍ൾ ക്ലബ് ബയൺ മ്യൂണിക്കിന്റെ സ്ട്രൈക്കർ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക്.
    • ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ലീഡ്.

https://www.youtube.com/watch?v=OZiFJ4ThvrE

By Athira Sreekumar

Digital Journalist at Woke Malayalam