Mon. Dec 23rd, 2024
LDF in Thrissur Kochi Corporation

 

തൃശൂർ:

തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എം കെ വർഗീസ് പിന്തുണ പ്രഖ്യാപിച്ചു. തനിക്ക് കൂടുതല്‍ താല്പര്യം എല്‍ഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാനാണെന്ന് എം കെ വര്‍ഗീസ് പറഞ്ഞു. അതേസമയം വർഗീസിനെ മേയറാക്കാൻ എൽഡിഎഫിൽ ധാരണയായി.

കൊച്ചി കോർപ്പറേഷനിലും എൽഡിഎഫ് ഭരണമുറപ്പിച്ചു. മുസ്ലിം ലീഗ് വിമതൻ ടി കെ അഷ്റഫ് എൽഡിഎഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണം ഉറപ്പായത്. ലീഗ് അനീതി കാട്ടിയെന്നും സുസ്ഥിര ഭരണം ഉറപ്പ് നൽകുന്നവർക്ക് പിന്തുണ നൽകുമെന്നും ടി കെ അഷ്റഫ് പറഞ്ഞു.

https://www.youtube.com/watch?v=gktqeY-l0eY

By Athira Sreekumar

Digital Journalist at Woke Malayalam