Sun. Jan 12th, 2025
Farmers' protest at Ghazipur border

 

ഡൽഹി:

കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടനാ നേതാക്കൾ  നിരാഹാര സമരം തുടങ്ങി. 20 നേതാക്കളാണ് സിഘു അതിര്‍ത്തിയില്‍ ഒമ്പത് മണിക്കൂർ നിരാഹാരം നടത്തുന്നത്. രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധർണകൾ നടക്കുമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.

കർഷകർക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഇന്ന് നിരാഹാര സമരം ഇരിക്കും. രാജസ്ഥാനിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാതയും ഞായറാഴ്ച മുതൽ കർഷകർ ഉപരോധിച്ച് തുടങ്ങിയിരുന്നു. രാജസ്ഥാൻ – ഹരിയാന അതിർത്തിയിൽ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് കർഷക മാർച്ച് തടഞ്ഞു.

ആയിരത്തിലേറ കന്നുകാലികളെ അണിനിരത്തിയാണ് കർഷകർ കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തൽ നീക്കങ്ങളെ പ്രതിരോധിക്കാൻ ഒരുങ്ങുന്നത്. റോഡിലൂടെ കന്നുകാലിക്കൂട്ടങ്ങളുമായി പോവുന്ന കർഷകരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

https://www.facebook.com/100001125267350/posts/3587997651247708/

ഇന്ന് ആരംഭിക്കുന്ന രണ്ടാം ഘട്ട ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായാണ് പശുക്കളേയും കാളകളേയും കൂട്ടിയുള്ള യാത്ര. 

https://www.youtube.com/watch?v=UOw8WTfILf8

By Athira Sreekumar

Digital Journalist at Woke Malayalam