Fri. Mar 29th, 2024

 

വാഷിംഗ്‌ടൺ:

ഫൈസർ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ അമേരിക്കയും അനുമതി നൽകി. ബ്രിട്ടൻ, സൗദി അറേബ്യ, ബഹ്‌റിൻ, കാനഡ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് അമേരിക്കയും ഫൈസറിന് അനുമതി നൽകിയത്. 

ആരോഗ്യപ്രവർത്തകർക്ക് തിങ്കളാഴ്ച മുതൽ വാക്‌സിൻ നൽകിത്തുടങ്ങും. പതിനാറ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത്. ഫൈസർ വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യയിൽ ഫൈസർ നൽകിയ അപേക്ഷ ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ പരിഗണനയിലാണ്.

അതേസമയം ബ്രിട്ടനിൽ ഫൈസർ വാക്‌സിൻ സ്വീകരിച്ച ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇതോടെ അലർജിയുള്ളവർ ഫൈസർ ബയോടെകിന്റെ കൊറോണ വാക്‌സിൻ സ്വീകരിക്കരുതെന്ന നിർദ്ദേശം പുറപ്പെടുവിച്ചു. വിശദ പഠനത്തിന് ശേഷം മാർഗരേഖ പുതുക്കുമെന്ന് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

https://www.youtube.com/watch?v=AgA7ECUoMtg

By Athira Sreekumar

Digital Journalist at Woke Malayalam