Fri. Apr 19th, 2024
dog dragged from car driver license suspended

 

കൊച്ചി പറവൂർ-നെടുമ്പാശേരിയിൽ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അയാളുടെ ലൈസൻസും റദ്ദാക്കി. കുടുംബാംഗങ്ങൾക്ക് ഇഷ്ടമില്ലാതതിനാൽ നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതെന്നാണ് കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫ് മൊഴി നൽകിയത്.

ഗതാഗത മന്ത്രി ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കെട്ടിവലിക്കാന്‍ ഉപയോഗിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

https://www.youtube.com/watch?v=TZdO0hDsDfc

By Athira Sreekumar

Digital Journalist at Woke Malayalam