കൊച്ചി:
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ആറുമണിക്കു ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സമ്മതിദാന അവകാശം രേഖപ്പെടുത്താനുള്ള സമയമാണ്. ഇതും കഴിയുന്നതോട രണ്ടാംഘട്ടം പൂര്‍ത്തിയാകും.
ആദ്യഘട്ട വോട്ടിങ് ശതമാനത്തെ മറികടന്ന് മികച്ച രീതിയിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നത്. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു ഇന്ന് നടന്നത്. ചരിത്ര വിജയം നേടുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
അതേസമയം വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വോട്ടർ ബൂത്തിനു മുൻപിൽ കുഴഞ്ഞു വീണു മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി വരിനിലം കോളനിയിൽ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) ആണു മരിച്ചത്. വയനാട് ബത്തേരിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
https://www.youtube.com/watch?v=xdXZizz5yK8