കൊവിഡ് വാക്സിനുകൾക്ക് തത്കാലം അനുമതിയില്ല

കൊവിഡ് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ച് വിദഗ്ധ സമിതി

0
101
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന വാർത്തകൾ:

 • കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷകർ. രാജ്യത്തെ മുഴുവൻ കർഷകരും ഡൽഹിയിലെത്താൻ ആഹ്വാനം നൽകി.
 • കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി.
 • കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപഗയോഗത്തിന് അനുമതിയില്ല.
 • കേരളത്തില്‍ ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
 • തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും.
 • മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ നാളെയും ഇഡിക്ക് മുമ്പിൽ ഹാജരാകില്ല.
 • ൺറോ തുരുത്തിൽ ഹോം സ്റ്റേ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് പോലീസ്
 • സിബിഎസ്‍സി സ്കൂളിലെ ഫീസ് നിർണ്ണയം പരിശോധിക്കാൻ സമിതി വേണമെന്ന്  ഹൈക്കോടതി.
 • സ്വര്‍ണക്കടത്തില്‍ ഭരണഘടനാ പദവിയില്‍ ഉള്ള ആള്‍ക്ക് പങ്കുണ്ട് എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ വിശദീകരണവുമായി സ്‌പീക്കറുടെ ഓഫീസ്.
 • അനധികൃത വീട് നിര്‍മാണം സംബന്ധിച്ച്‌ ലീഗ്‌ എംഎൽഎ കെ എം ഷാജിയുടെ  ഭാര്യ ആശയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസയച്ചു.
 • പ്രതിപക്ഷത്തിന്റെയും കര്‍ഷകരുടെയും കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍ ഭൂപരിഷ്‌കരണഭേദഗതി ബില്‍ പാസാക്കി.
 • ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പ്രമുഖ സീരിയൽ നടി ചിത്ര കാമരാജിന്റെ മുഖത്ത് പാടുകളുണ്ടെന്നു പൊലീസ്.
 • അമേരിക്കയുടെ 105 ആപ്പുകള്‍ ചൈന നിരോധിച്ചു. ലൈംഗികതയും ചൂതുകളിയും അക്രമവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ചൈനയുടെ നടപടി.
 • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായിരുന്ന പാർഥിവ് പട്ടേൽ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
 • ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളടിച്ച മത്സരത്തില്‍ യുവന്റസിനോട് സ്വന്തം തട്ടകത്തില്‍ തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ.

Advertisement