Mon. Dec 23rd, 2024

നവംബര്‍ 26ന്  വിവിധ തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ രാജ്യവ്യാപകമായി പണിമുടക്കി. ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് 7500 രൂപ വീതം നല്‍കണമെന്നായിരുന്നു പ്രധാന ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും സ്വകാര്യവല്‍ക്കരണത്തിനെതിരെയുമായിരുന്നു സമരം. കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം കൂടിയായിരുന്നു അത്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിഎംഎസ് ഒഴികെ മിക്കവാറും തൊഴിലാളി യൂണിയനുകള്‍ അതില്‍ പങ്കെടുത്തു.

നവംബര്‍ 26 27 തീയതികളില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചലോ ദില്ലി മാര്‍ച്ച് കാര്‍ഷിക മേഖലയെയും കര്‍ഷകരുടെ ജീവിതത്തെയും തകര്‍ക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കും വൈദ്യുതി ബില്ലിനും എതിരെ ആയിരുന്നു. സെപ്റ്റംബര്‍ അവസാനം മുതല്‍ പഞ്ചാബിലും ഹരിയാനയിലും ആരംഭിച്ച കര്‍ഷക സമരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചെങ്കിലും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലേക്കാണ് എതിര്‍പ്പുകള്‍ മറികടന്ന് ഡെല്‍ഹിയിലേക്ക് സമരം വ്യാപിപ്പിച്ചത്. ഈ സമരങ്ങളുടെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് DNA വിശകലനം ചെയ്യുന്നു.