Sun. Dec 22nd, 2024
സിംഗപ്പൂർ:

മറവി രോഗമായ അൽഷിമേഴ്സിനെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള ന്യൂനത ചികിത്സാരീതിയുമായി മലയാളി ഗവേഷകൻ. സിംഗപ്പൂർ യൂണിവേഴ്സിറ്റിയിലെ മലയാളി ഗവേഷകന്‍ ഡോ. സജികുമാര്‍ ശ്രീധരന്റ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനത്തിന് പിന്നിൽ. കോശങ്ങളിലെ മാലിന്യങ്ങള്‍ നിര്‍വീര്യമാക്കുന്ന സംവിധാനമായ ‘യുബിക്വിറ്റിന്‍-പ്രോട്ടീസം സിസ്റ്റം’ നിയന്ത്രിക്കുന്നതിലൂടെ അൽഷിമേഴ്സിനെ വരുതിയിലാക്കാമെന്നാണ് പഠനം പറയുന്നത്. ആദ്യമായാണ് യു.പി.എസിന്റെ വൈകല്യവും അല്‍ഷിമേഴ്‌സുമായുള്ള ബന്ധം കണ്ടെത്തുന്നത്. പഠനം ‘ദി ഫസീബ്’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.