Sun. Dec 22nd, 2024
ന്യൂഡൽഹി:

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായി മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയതോടെയാണ് ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. ഇറ്റലിയില്‍ ഇതുവരെ 35,132 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചിട്ടുള്ളത്. നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകൾ കോവിഡിനെ തുടർന്ന് മരിച്ചിട്ടുള്ളത് അമേരിക്കയിലാണ്.