Sun. Dec 22nd, 2024
തിരുവനന്തുപുരം:

സംസ്ഥാനത്ത് ഓഗസ്റ്റ് മൂന്ന് മുതൽ അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും  കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആയതിനാൽ  തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 2018, 2019 വർഷങ്ങളിൽ ഓഗസ്റ്റിലാണ് കേരളത്തിൽ മഹാ പ്രളയവും  തീവ്രമഴയും ഉണ്ടായത്. മഹാമാരിയ്ക്ക് പിന്നാലെ പേമാരി കൂടി കേരളത്തിൽ പെയ്യുമോ എന്ന ആശങ്കയാണ് സർക്കാരിന്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകൾ തയാറാക്കികൊണ്ടിരിക്കുകയാണെന്നും സർക്കാർ അറിയിച്ചു.