Mon. Dec 23rd, 2024

കൊച്ചി:

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസിൽ കൊവിഡ് പൊസിറ്റീവായ ആൾ യാത്ര ചെയ്തു. കോഴിക്കോട് നിന്ന് ട്രെയിനിൽ കയറിയ കന്യാകുമാരി സ്വദേശിയായ കെഎസ്ഇബി കരാർ ജോലിക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കൊവിഡ് ടെസ്റ്റിന് സ്രവം നൽകിയ ശേഷമാണ് ട്രെയിനിൽ കയറുന്നത്.

തൃശൂർ എത്തിയ ശേഷം പരിശോധന ഫലം പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നതോടെ റെയിൽവേ അധികൃതരെ അറിയിച്ച് ഇയാളെ എറണാകുളത്ത് ഇറക്കി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.  

ഭാര്യയെ പ്രസവത്തിനായി തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്നാണ് ഇയാൾ കണ്ണൂർ നിന്ന് യാത്ര പുറപ്പെട്ടത്.  ഇയാൾക്കൊപ്പം യാത്ര ചെയ്ത  മൂന്ന്പേരെ മാറ്റി കമ്പാർട്മെന്റ് സീൽ ചെയ്തു. ഇപ്പോൾ യാത്ര തുടരുന്ന ട്രെയിൻ തിരുവന്തപുരത്തെത്തിയ ശേഷം അണുവിമുക്തമാക്കും. 

By Arya MR