Thu. Jan 23rd, 2025
 ഇസ്ലാമാബാദ്:

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് ഉമർ അക്മലിന് ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി വെട്ടിക്കുറച്ചു.  പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ ഒത്തുകളിക്കാനായി വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെച്ചതിനെ തുടർന്ന് പാകിസ്ഥാൻ  ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ ഏജൻസി ഏർപ്പെടുത്തിയ വിലക്കിനെതിരെ ഉമർ പാക് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു.  തുടർന്നാണ് താരത്തിന് ഏർപ്പെടുത്തിയിരുന്ന മൂന്നു വർഷത്തെ വിലക്ക് 18 മാസമാക്കി കുറച്ചത്.

 

By Binsha Das

Digital Journalist at Woke Malayalam